കാക്കനാട് ജില്ലാ ജയിലിൽ ഉദ്യോഗസ്ഥന് നേരെ ആക്രമണം

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച് റിമാൻഡ് തടവുകാർ. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനനാണ് ആക്രമണത്തിനിരയായത്. ഇന്നു വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങളായ അഖില്‍ ഗണേശന്‍, അജിത് ഗണേശന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ഇവർ അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ്. ജയിലിനുള്ളിൽ മറ്റൊരു തടവുകാരനെ ആക്രമിച്ച ഇവരെ പിടിച്ചുമാറ്റുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹന്റെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. … Continue reading കാക്കനാട് ജില്ലാ ജയിലിൽ ഉദ്യോഗസ്ഥന് നേരെ ആക്രമണം