ഫോണിൽ സംസാരിച്ചുകൊണ്ട് ശുശ്രൂഷ; അബദ്ധത്തിൽ മുറിച്ചത് നവജാത ശിശുവിൻ്റെ തള്ളവിരൽ; വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നഴ്‌സിന്റെ അശ്രദ്ധമൂലം നവജാത ശിശുവിന്റെ വിരല്‍ അറ്റു. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനായി കുഞ്ഞിന്റെ കൈയില്‍ നിന്ന് നഴ്‌സ് കത്രിക ഉപയോഗിച്ച്ടേപ്പ് ഊരിമാറ്റുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റിയതായാണ് ആരോപണം. തമിഴ്‌നാട് മുള്ളിപാളയം സ്വദേശികളായ വിമല്‍രാജ്-നിവേദ ദമ്പതികളുടെ കുഞ്ഞിന്റെ വിരലാണ് നഷ്ടപ്പെട്ടത്. നഴ്‌സ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അശ്രദ്ധയ്ക്ക് കാരണമായതെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ പറയുന്നു. മെയ് 24നായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കുഞ്ഞിനെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് … Continue reading ഫോണിൽ സംസാരിച്ചുകൊണ്ട് ശുശ്രൂഷ; അബദ്ധത്തിൽ മുറിച്ചത് നവജാത ശിശുവിൻ്റെ തള്ളവിരൽ; വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി