ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ നമ്പറിൽ മാറ്റം വരുന്നു; നമ്പർ നോക്കി വിശദാംശങ്ങൾ അറിയും മുൻപ് ഇത് ശ്രദ്ധിക്കുക

പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പു​നഃ​ക്ര​മീ​ക​രി​ക്കാനൊരുങ്ങി ദ​ക്ഷി​ണ റെ​യി​ൽ​വേ. ജൂ​ലൈ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 288 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കോ​വി​ഡി​നു മു​മ്പു​ള്ള ന​മ്പ​ർ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്. (There is a change in the number of passenger trains) കോ​വി​ഡി​നു ശേ​ഷം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പൂ​ജ്യ​ത്തി​ലാ​ണ് ആ​രം​ഭി​ച്ച​ത്. പു​നഃ​ക്ര​മീ​ക​ര​ണ​പ്ര​കാ​രം 5, 6, 7 ന​മ്പ​റു​ക​ളി​ലാ​ണ് പുതിയ നമ്പർ ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.