കണ്ണൂര്‍: ട്രെയിനില്‍ പെണ്‍കുട്ടിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ കൂവേരി സ്വദേശി ജോര്‍ജ് ജോസഫിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റിയില്‍ കണ്ണൂരും പയ്യന്നൂരിനുമിടയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട ശേഷമാണ് പ്രതി നഗ്‌നത പ്രദര്‍ശനം നടത്തിയത്. ട്രെയിനില്‍ പെണ്‍കുട്ടിയ്ക്ക് എതിര്‍വശമായി ഇരുന്ന ഇയാള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുവെന്നാണ് പരാതി.
രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റു ചെയ്ത ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷൊര്‍ണൂരില്‍നിന്ന് കാസര്‍കോടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. കാസര്‍കോട് കോളജില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. കോഴിക്കോടു നിന്നാണ് ജോര്‍ജ് ജോസഫ് ട്രെയിനില്‍ കയറിയത്. ഇയാളുടെ പ്രവൃത്തി പെണ്‍കുട്ടി ചോദ്യം ചെയ്തപ്പോള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പൊലീസില്‍ ഏല്‍പിച്ചു.
കാസര്‍കോട് എത്തിയ ഉടന്‍തന്നെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. കണ്ണൂരാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ വിഡിയോ മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടി ഇത് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.