News4media TOP NEWS
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക് നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല: വീണാ നായര്‍

ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല: വീണാ നായര്‍
May 22, 2023

വിവാഹമോചനവാര്‍ത്തകളോട് പ്രതികരിച്ച് നടി വീണ നായര്‍. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാല്‍ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമുക്ക് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ലെന്നും വീണ പറയുന്നു.
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ് വീണ നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 ല്‍ മത്സരാര്‍ത്ഥിയായും വീണ ആരാധകരെ നേടി. അടുത്തിടെ ഭര്‍ത്താവ് ആര്‍ജെ അമനുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചര്‍ച്ചയായതോടെ തങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത് എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ലെന്നും അമന്‍ വ്യക്തമാക്കിയിരുന്നു.
”ഞാന്‍ നാളെ ഒരു പ്രണയത്തില്‍ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാന്‍ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാന്‍ എന്ത് ചെയ്താലും മാറ്റാന്‍ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛന്‍ ആര്‍ജെ അമന്‍ എന്ന വ്യക്തി തന്നെയാണ്. ഞങ്ങള്‍ ഇപ്പോള്‍ സെപ്പറേറ്റഡ് ആണ്. ഞാന്‍ ഇത് ആദ്യമായാണ് ഇത് തുറന്ന് പറയുന്നത്. രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്. അമന്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവന്‍ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എന്‍ജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്‌നേഹം അറിയണമെങ്കില്‍ അവിടെ തന്നെ പോകണം. നാളെ അവന്‍ വലുതാകുമ്പോള്‍ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാന്‍ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്.
ഇപ്പോള്‍ ഞാന്‍ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാന്‍ അനുഗ്രഹിച്ച് വളരെ സന്തോഷമായാണ് പോകുന്നത്. സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയില്‍ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നത്.
ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല, നാളെ മോന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂര്‍ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങള്‍ പറയും. വഴക്കും ഇടാറുണ്ട്. പൂര്‍ണമായി വേണ്ടെന്ന് വെച്ചാല്‍ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്‌ളൈമാക്‌സ് ആയിട്ടില്ല. ക്ളൈമാക്സ് ആകുമ്പോള്‍ എന്റെ ഔദ്യോഗിക പേജിലൂടെ അറിയിക്കും.
ഏത് റിലേഷനില്‍ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം നമ്മള്‍ താഴേക്ക് പോയാല്‍ ആണ് പ്രശ്നം. നമ്മള്‍ ഓക്കെ ആയാല്‍ മതി. പ്രണയത്തില്‍ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം താഴേക്ക് പോയി ഡിപ്രഷനിലാകാതെ ഒന്ന് മുകളിലേക്ക് പോയാല്‍ മതി. എല്ലാ സമയവും കടന്നു പോകും. ജീവിതത്തില്‍ ഒന്നും നിലനില്‍ക്കില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പി ആയിട്ട് വേര്‍പിരിഞ്ഞ് ജീവിക്കുന്നു. മോനും ഹാപ്പിയാണ്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം മകനെ ബാധിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അതാണ് തീരുമാനവും.”-വീണ നായര്‍ പറയുന്നു.

 

Related Articles
News4media
  • Entertainment
  • Top News

‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷം ആ കടുത്ത തീരുമാനം എടുക്കുന്നു’; കുറിപ്പുമായി ഉണ്ണി മുകുന്ദൻ

News4media
  • Entertainment
  • Kerala

കൊല്ലൻ കേളു, പപ്പൻ, മിഴി… മത്സരിച്ച് അഭിനയിച്ച് ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫാമിലി എന്റർടെയ്നർ; ഒരുമ...

News4media
  • Entertainment
  • News

കഥ, മേക്കിങ്, പെർഫോമൻസ്…എല്ലാം ഒന്നിനൊന്ന് മെച്ചം; ഏവർക്കും പരിചിതമായ കഥ, എന്നാൽ നമ്മളാരും കാണാത്തൊര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital