ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല; ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വെടിനിർത്തൽ തീരുമാനത്തിൽ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ കൂട്ടിച്ചേർത്തു. ഡിജിഎംഒ തലത്തില്‍ മാത്രമാണ് ചര്‍ച്ച നടന്നത്. വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ ആണ് ഇന്ത്യയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറാന്‍ തിരുമാനിച്ചത്. കശ്മീരിലെ … Continue reading ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല; ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ