യു.ഡി.എഫും ബി.ജെ.പിയും കൈകോർത്തു; തൊടുപുഴ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി

തൊടുപുഴ: തൊടുപുഴ നഗരസഭയിൽ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബിജെപി പിന്തുണയോടെ 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. അവിശ്വാസ പ്രമേയം പാസായതോടെ ബിജെപിയിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു. എട്ട് ബിജെപി കൗണ്‍സിലര്‍മാരിൽ നാലു പേര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുത്തത്. പാർട്ടി വിപ്പ് അനുസരിച്ച് മൂന്ന് കൗൺസിലർമാർ ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിച്ചിരുന്നു. പി.ജി രാജശേഖരൻ, ശ്രീലക്ഷ്മി സുദീപ് ജയ … Continue reading യു.ഡി.എഫും ബി.ജെ.പിയും കൈകോർത്തു; തൊടുപുഴ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി