ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍നിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പിന്മാറി. മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പിന്മാറ്റം. മൂവരെയും കമ്പനിയുടെ നോണ്‍ – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായാണ് നിയമിച്ചിരിക്കുന്നത്.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇവരുടെ നിയമനത്തിനു ശുപാര്‍ശ നല്‍കുകയും ഓഹരിയുടമകള്‍ അനുമതി നല്‍കുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മക്കള്‍ മൂന്നുപേരും റിലയന്‍സിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നടത്തിപ്പ് ചുമതലയേറ്റെടുത്തിരുന്നു.