നിപ സ്ഥിരീകരിച്ച സ്ത്രീയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിലുള്ളത് 49 പേർ; റൂട്ട് മാപ്പ് പുറത്തിറക്കി

മലപ്പുറം: വളാഞ്ചേരിയിൽ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ആകെ 49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ പെട്ടവരാണ്. രോഗിയുമായി അടുത്തിടപഴകിയ ആറു പേർക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് മന്ത്രി അറിയിച്ചു. അഞ്ചുപേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ എറണാകുളത്തെ ആശുപത്രിയിലും ചികിത്സയിലാണ്. എറണാകുളത്തുള്ളത് സ്റ്റാഫ് നഴ്‌സാണ്. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഇവർക്കുള്ളത്. ഇവരുടെ സ്രവം … Continue reading നിപ സ്ഥിരീകരിച്ച സ്ത്രീയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിലുള്ളത് 49 പേർ; റൂട്ട് മാപ്പ് പുറത്തിറക്കി