മുടിവെട്ടിയത് ശരിയായില്ല; ആദ്യദിനത്തിൽ ഒമ്പതാം ക്ലാസുകാരനെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി

പത്തനംതിട്ട: മുടിവെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒൻപതാം ക്ലാസിലെ വിദ്യാർഥിയെ ക്ലാസിൽ‌ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാർഥിയുടെ പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചു. ചൈൽ‌ഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പിതാവ് പരാതി നൽകി. മകൻ രാവിലെ വളരെ സന്തോഷത്തോടെ ആദ്യദിനം സ്കൂളിൽ പുത്തൻ ഉടുപ്പും ഇട്ട് ചെന്നതാണ്, എന്നാൽ മുടി വെട്ടിയത് ശരിയായില്ല എന്ന കാരണത്താൽ ക്ലാസിൽ‌ കയറ്റിയില്ലെന്ന് പിതാവ് പറയുന്നു. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ … Continue reading മുടിവെട്ടിയത് ശരിയായില്ല; ആദ്യദിനത്തിൽ ഒമ്പതാം ക്ലാസുകാരനെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി