ഡീസലില്‍ വെള്ളം; മുഖ്യമന്ത്രി മോഹന്‍ യാദവിൻ്റെ വാഹനവ്യൂഹം പെരുവഴിയിൽ; കേടായത് 19 വണ്ടികള്‍

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് അകമ്പടി പോയ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പില്‍നിന്ന് മായം കലര്‍ന്ന ഡീസലടിച്ചതിനെ തുടർന്നാണ് കേടായതെന്നാണ് നിഗമനം. ഈ പമ്പിലെ ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പമ്പ് അടപ്പിച്ചു. 5995 ലിറ്റര്‍ പെട്രോളും 10,657 ലിറ്റര്‍ ഡീസലും അധികൃതർ കണ്ടുകെട്ടി. പമ്പുടമയുടെയും മാനേജരുടെയുംപേരില്‍ കേസെടുത്തു. ഇന്നലെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പാണ് സംഭവം. വാഹനവ്യൂഹത്തിലെ ചില വണ്ടികള്‍ക്ക് ആദ്യം പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് … Continue reading ഡീസലില്‍ വെള്ളം; മുഖ്യമന്ത്രി മോഹന്‍ യാദവിൻ്റെ വാഹനവ്യൂഹം പെരുവഴിയിൽ; കേടായത് 19 വണ്ടികള്‍