തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും മക്കളുടെ ആദ്യ ഓണ ചിത്രം പങ്കുവെച്ച് താരം. ഉയിരിന്റെയും ഉലകിന്റെയും ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് വിഘ്‌നേശ് ചിത്രം പങ്കുവെച്ചത്. രണ്ടുകുട്ടികള്‍ക്കും നയന്‍സും വിക്കിയും സദ്യ വരിക്കൊടുക്കുന്ന ചിത്രവും പോസ്റ്റിലുണ്ട്.
‘ഞങ്ങളുടെ വളരെ മനോഹരവുമായ ജീവിതത്തില്‍ നിന്ന് എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു, എന്റെ ഉയിര്‍, ഉലഗിനൊപ്പമുള്ള ഓണാഘോഷങ്ങള്‍ ഇവിടെ ആരംഭിക്കുന്നു,’ എന്നാണ് വിക്കി പോസ്റ്റില്‍ കുറിച്ചത്.
നിരവധിപേരാണ് ചിത്രത്തിന് പ്രതികരണമറിയിച്ചിരിക്കുന്നത്. മക്കളുടെ മുഖം കാണിക്കാതെയുള്ള ചിത്രത്തില്‍ മുഖം കാണിക്കുമോ എന്ന് ആരാധകര്‍ ചോദിച്ചിട്ടുമുണ്ട്. ഉയിര്‍ രുദ്രൊനില്‍ എന്‍ ശിവന്‍, ഉലക് ദൈവക് എന്‍ ശിവന്‍ എന്നാണ് കുട്ടികളുടെ പേര്.