നിർമ്മാണത്തിലിരിക്കുന്ന ആറുവരിപ്പാത ഇടിഞ്ഞുവീണു; മലപ്പുറത്ത് 3 കാറുകൾ തകർന്നു

മലപ്പുറം: ദേശീയപാത 66ലെ നിർമാണത്തിലിരിക്കുന്ന ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് പാത ഇടിഞ്ഞ് വാഹനങ്ങളുടെ മേൽ വീണ് അപകടം ഉണ്ടായത്. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ പോയിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം … Continue reading നിർമ്മാണത്തിലിരിക്കുന്ന ആറുവരിപ്പാത ഇടിഞ്ഞുവീണു; മലപ്പുറത്ത് 3 കാറുകൾ തകർന്നു