എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താൻ രണ്ടര മണിക്കൂർ; ട്രാഫിക് സിഗ്‌നലും റൈറ്റ് ടേണും ഒരിടത്തു മാത്രം; ഇത് വേറെ ലെവൽ ഹൈവെ

കൊച്ചി: എൻഎച്ച്-66ന്റെ വീതികൂട്ടൽ പൂർത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം പകുതിയായി കുറയുമെന്ന് റിപ്പോർട്ട്. നിലവിൽ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയമെടുക്കുന്ന യാത്ര രണ്ടര മണിക്കൂറായി കുറയുമെന്ന് എൻഎച്ച്എഐ അധികൃതർ അറിയിച്ചു. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റർ നീളത്തിലുള്ള എൻഎച്ച്66 ആറ് വരിയാക്കുന്ന പണികൾ നിലവിൽ പുരോഗമിക്കുകയാണ്. പാതയിലെ 22 റീച്ചുകളിൽ നാലെണ്ണം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ശേഷിക്കുന്ന റീച്ചുകളിൽ 60 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായി. … Continue reading എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താൻ രണ്ടര മണിക്കൂർ; ട്രാഫിക് സിഗ്‌നലും റൈറ്റ് ടേണും ഒരിടത്തു മാത്രം; ഇത് വേറെ ലെവൽ ഹൈവെ