ന്യൂഡല്‍ഹി: രാജ്യത്ത് കുഞ്ഞിനെ ദത്തെടുക്കാനായി കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം ദമ്പതിമാർ. കേന്ദ്ര സർക്കാർ ബുധനാഴ്ച രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. വനിത-ശിശുക്ഷേമ വകുപ്പ് കേന്ദ്ര സഹമന്ത്രി സാവിത്രി താക്കൂര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തിനകത്തുളള 32,856 ദമ്പതിമാരും രാജ്യത്തിന് പുറത്തുള്ള 859 ദമ്പതിമാരും ദത്തെടുക്കലിനായി കാത്തിരിക്കുകയാണ്. ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റം (സിഎആര്‍ഐഎന്‍ജിഎസ്) പോര്‍ട്ടലിലെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു സാവിത്രി താക്കൂറിന്റെ റിപ്പോർട്ട്. ദത്തെടുക്കലിനായുള്ള അപേക്ഷസിഎആര്‍ഐഎന്‍ജിഎസ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനിലൂടെയാണ് സമര്‍പ്പിക്കേണ്ടത്. ഈപോര്‍ട്ടലിലൂടെ നിയമവിരുദ്ധമായുള്ള … Continue reading അനാഥരായ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് തരുമോ? ദത്തെടുക്കാൻ കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം ദമ്പതിമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed