മൊഴി പോലെ തന്നെ, മൃതദേഹം മാൻഹോളിൽ ഉണ്ട്; പുറത്തേക്ക് എടുക്കാനുള്ള ശ്രമം തുടരുന്നു

ഇടുക്കി: തൊടുപുഴ ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ ഒളിപ്പിക്കുകയായിരുന്നു. തൊടുപുഴ കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാൻഹോളിൽ മൃതദേഹം ഒളിപ്പിച്ചെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നോർത്ത് പറവൂരിൽനിന്ന് ഒളിവിൽപോയ കാപ്പ കേസ് പ്രതിക്കായി നടത്തിയ തിരച്ചിലാണ് ബിജു … Continue reading മൊഴി പോലെ തന്നെ, മൃതദേഹം മാൻഹോളിൽ ഉണ്ട്; പുറത്തേക്ക് എടുക്കാനുള്ള ശ്രമം തുടരുന്നു