വല വിരിച്ച ശേഷം തിരികെ വലിച്ചുകയറ്റുമ്പോൾ കെമിക്കൽ ബാരലുകൾ; എന്തു ചെയ്യുമെന്നറിയാതെ മത്സ്യ തൊഴിലാളികൾ

തിരുവനന്തപുരം: വിഴിഞ്ഞത്തേയ്ക്ക് വീണ്ടും കെമിക്കലുകൾ അടങ്ങിയ ബാരലുകൾ ഒഴുകിയെത്തുന്നു. കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള ബാരലുകളാണ് കടലിൽ ഒഴുകി നടക്കുന്നത്. ഇത് മത്സ്യ ബന്ധനത്തിന് തടസ്സമാകുന്നെന്ന് മത്സ്യ തൊഴിലാളികൾ. കഴിഞ്ഞ ദിവസം രാത്രി 11 എണ്ണം തീരത്തെത്തിയിരുന്നു. ഇന്നലെ കോവളം ഭാഗത്തു രണ്ടെണ്ണവും ആഴിമലഭാഗത്ത് ഒരെണ്ണവും വിഴിഞ്ഞത്ത് അഞ്ചെണ്ണവും ലഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു വരെ 19 ബാരലുകളാണ് ആകെ ലഭിച്ചത്. കണ്ടയ്നറുകൾ നീക്കം ചെയ്യാൻ ഏൽപിച്ചിരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിൽ ഇവ ശേഖരിച്ച് കോസ്റ്റൽ പോലീസ് സ്റ്റേഷൻ വളപ്പിൽ … Continue reading വല വിരിച്ച ശേഷം തിരികെ വലിച്ചുകയറ്റുമ്പോൾ കെമിക്കൽ ബാരലുകൾ; എന്തു ചെയ്യുമെന്നറിയാതെ മത്സ്യ തൊഴിലാളികൾ