പുകയില്‍ മുങ്ങി ന്യൂയോര്‍ക്ക്: കുതിരപ്പന്തയം മാറ്റിവെച്ചു

ന്യൂയോര്‍ക്ക്: കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ ന്യൂയോര്‍ക്ക് നഗരം മുഴുവന്‍ പുകയില്‍ മൂടപ്പെട്ടിരിക്കുകയാണ്. വായുവിന്റെ ഗുണനിലവാരം മോശം സ്ഥിതിയിലായതിനാല്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദ്ദേശം. പുക ശമിക്കാത്തതിനാല്‍ യുഎസിലെ പല പരിപാടികളും റദ്ദാക്കി. വ്യാഴാഴ്ച ബെല്‍മോണ്ട് പാര്‍ക്കില്‍ നടത്താനിരുന്ന കുതിരയോട്ട മത്സരം(ബെല്‍മോണ്ട് പന്തയം) വേണ്ടന്നു വച്ചു. ശനിയാഴ്ച യുഎസില്‍ നടക്കുന്ന ഈ വര്‍ഷത്തെ ട്രിപ്പിള്‍ ക്രൗണിന്റെ അവസാന മത്സരത്തെയും ഇത് ബാധിച്ചേക്കാമെന്നാണ് സൂചന.

‘അഭൂതപൂര്‍വമായ ഈ സാഹചര്യത്തില്‍ പരിപാടി സംഘടിപ്പിക്കുമ്പോള്‍ സുരക്ഷ പരമപ്രധാനമാണ്. ഇവിടെ ബെല്‍മോണ്ട് പാര്‍ക്കിലും സരട്ടോഗ റേസ്‌കോഴ്സിലും പരിശീലനവും റേസിംഗും പുനരാരംഭിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യമായി തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മത്സരം റേസിംഗ് നടത്തും. ശനിയാഴ്ചയോടെ വായുവിന്റെ ഗുണനിലവാരത്തില്‍ പുരോഗതി ഉണ്ടാകുമെന്നാണ് കരുതുന്നത്’ എന്ന് യുഎസ് പരിശീലകന്‍ ടോം മോര്‍ലി പറഞ്ഞു.

‘താന്‍ 13 വര്‍ഷമായി ഇവിടെയുണ്ട്. ഇത്തരത്തിലുള്ള ഒരു സാഹചര്യം ഇതിന് മുമ്പ് കണ്ടിട്ടില്ല. ഇത് വളരെ വിചിത്രമാണ്. ബുധനാഴ്ച നഗരത്തില്‍ ശക്തമായ പുകയായിരുന്നു. അത് ഭയാനകമായിരുന്നു. കുറയുമെന്നാണ് കരുതുന്നത്’ എന്നും ടോം മോര്‍ലി പറഞ്ഞു. അതേസമയം, വായു ഗുണനിലവാര സൂചിക 200 കവിഞ്ഞാല്‍ റേസിംഗിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്ന് ഒഴിവാക്കപ്പെടുമെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണറുടെ മുന്നറിയിപ്പ്.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി...

ഇവിടെ ഒരു റെയിൽവെ സ്റ്റേഷൻ ഉണ്ടായിരുന്നു.. പേര് ഭാരതപ്പുഴ!

പാലക്കാട്: വലിയ വലിയ വാ​ഗ്ദാനങ്ങളുമായി നിർമിക്കപ്പെട്ട, കാലം കടന്നു പോകവേ വിസ്മൃതിയിൽ...

എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി; മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

മലപ്പുറം: എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി എന്നാരോപിച്ച് മലപ്പുറത്ത് യുവാക്കൾ തമ്മിൽ...

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ റേഞ്ച് മാറും; 3 വർഷത്തിനകം ജർമനിയെ മറികടക്കും

ന്യൂഡല്‍ഹി: 2028 ന് മുമ്പ് ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!