ദോഹ: ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റിയില്‍ പുതിയ ട്രാം സര്‍വീസ് ഗ്രീന്‍ ലൈനില്‍ ഓടി തുടങ്ങി. ഇതോടെ എജ്യുക്കേഷന്‍ സിറ്റി ട്രാം സര്‍വീസിന് മൂന്ന് ലൈനുകളായി. എജ്യുക്കേഷന്‍ സിറ്റിയുടെ തെക്ക്-വടക്ക് ക്യാമ്പസുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ക്യാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാണ് ഈ ലൈന്‍. പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെയാണ് സര്‍വീസ് ആരംഭിച്ചത്. ജൂലൈ ആദ്യവാരം പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ജൂലൈ 29ന് സര്‍വീസിന് തുടക്കമിട്ടതെന്ന് അധികൃതര്‍ അറിയിച്ചു
ഖത്തര്‍ ഫൗണ്ടേഷനിലെ ക്യാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഗ്രീന്‍ ലൈന്‍. നിലവിലെ ബ്ലൂ, യെല്ലോ ലൈനുകള്‍ക്കു പുറമെയാണ് കൂടുതല്‍ മേഖലകളിലെ യാത്ര അനായാസമാക്കുന്ന ഗ്രീന്‍ ലൈനും സജ്ജമാണ്. എജ്യുക്കേഷന്‍ സിറ്റി കമ്മ്യൂണിറ്റി ഹൗസിംഗ്, ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) ഗവേഷണ കേന്ദ്രങ്ങള്‍, പ്രീമിയര്‍ ഇന്‍ ദോഹ എജ്യുക്കേഷന്‍ സിറ്റി ഹോട്ടല്‍, ഖത്തര്‍ സയന്‍സ് & ടെക്നോളജി പാര്‍ക്ക്, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സിദ്ര മെഡിസിന്‍ എന്നിവയും സൗത്ത് കാമ്പസിലെ സര്‍വ്വകലാശാലകളും സ്‌കൂളുകളും ഉള്‍പ്പെടുന്നതാണ് സ്റ്റോപ്പുകള്‍.
എജ്യുക്കേഷന്‍ സിറ്റി മെട്രോ സ്റ്റേഷനിലെത്തുന്ന വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാനുള്ള യാത്രാ സംവിധാനമുള്ളതാണ് ട്രാമുകള്‍. സുസ്ഥിര വികസനവും പരിസ്ഥിതി സൗഹാര്‍ദമായ പൊതുഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി സഹായിക്കുമെന്ന് ഗതാഗത മന്ത്രാലയം ടെക്‌നിക്കല്‍ ഓഫിസ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് ആല്‍ഥാനി പറഞ്ഞു.
എജ്യുക്കേഷന്‍ സിറ്റിയിലൂയെുള്ള ഗറാഫ-അല്‍ റയ്യാന്‍ റോഡ് ജങ്ഷന്‍ മുറിച്ചുകടന്നുകൊണ്ടായിരിക്കും ഗ്രീന്‍ ലൈന്‍ ട്രാമുകളുടെ സഞ്ചാരം. 2019ലാണ് എജ്യുക്കേഷന്‍ സിറ്റിയില്‍ ബ്ലു ലൈന്‍ ട്രാം സര്‍വീസ് ആരംഭിച്ചത്. 2020ല്‍ യെല്ലോ ലൈനും സര്‍വീസ് ആരംഭിച്ചു. പത്ത് ലക്ഷത്തിലധികം ആളുകളാണ് എജ്യുക്കേഷന്‍ സിറ്റി ട്രാമില്‍ യാത്ര ചെയ്തിട്ടുള്ളത്.