കാസര്‍ഗോഡ്: അഭ്യാസ പ്രകടനത്തിനിടെ വാഹനത്തിന് തീപിടിച്ചു. കാസറഗോഡ് പച്ചമ്പളം ഗ്രൗണ്ടിലാണ് സംഭവം നടന്നത്. രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറിനാണ് തീപിടിച്ചത്.(New Thar caught fire in kasargod) വാഹനത്തിന്റെ ടയറിനാണ് ആദ്യം തീപിടിച്ചത്. പിന്നാലെ വാഹനത്തിലേക്ക് തീപടരുകയായിരുന്നു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപകടത്തിൽ വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed