നടൻ അജാസ് ഖാൻ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി രം​ഗത്ത്

മുംബയ്: നടൻ അജാസ് ഖാൻ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി രം​ഗത്ത്. റിയാലിറ്റി ഷോയിലൂടെ അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന്റെ പേരിൽ നേരത്തെ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുവതി ബലാത്സം​ഗ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചാർകോപ്പ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാസ് ഖാൻ അവതാകരനായ റിയാലിറ്റി ഷോയിൽ അവസരം നൽകാമെന്ന് വാ​ഗ്ദാനം ചെയ്തും വിവാഹ വാ​ഗ്ദാനം ചെയ്തും ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ … Continue reading നടൻ അജാസ് ഖാൻ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി രം​ഗത്ത്