പുതിയ ഡിവൈഎഫ്‌ഐ നേതാവ് ഇഡ്ഡലി ശരണിനെ കാപ്പ നിയമപ്രകാരം നാടുകടത്തി

പത്തനംതിട്ടയിലെ പുതിയ ഡിവൈഎഫ്‌ഐ നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇഡ്ഡലി ശരൺ എന്ന ശരൺ ചന്ദ്രനെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഒരു വർഷത്തേക്കാണ് പോലീസ് ഇയാളെ നാട് കടത്തിയത്. ബിജെപി വിട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇയാൾ സിപിഎമ്മിനൊപ്പം ചേർന്നത്. 63 ബിജെപി പ്രവർത്തകരാണ് ശരണിനൊപ്പം സിപിഎമ്മിൽ അം​ഗമായത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് ഇയാളെയും സംഘാംഗങ്ങളേയും മാലയിട്ട് ആഘോഷപൂർവ്വം പാർട്ടിയിലേക്ക് സ്വീകരിച്ചാനയിക്കുകയായിരുന്നു. സിപിഎമ്മിലേക്ക് എത്തിയതോടെ അവർ ശരിയുടേയും നവീകരണത്തിന്റെയും പാതയിലാണെന്നാണ് വീണ ജോർജ് ഈ … Continue reading പുതിയ ഡിവൈഎഫ്‌ഐ നേതാവ് ഇഡ്ഡലി ശരണിനെ കാപ്പ നിയമപ്രകാരം നാടുകടത്തി