പ്രസാദ ഊട്ടിന് ഭക്തര്‍ക്ക് ഇനി ഷര്‍ട്ട് ധരിക്കാം; ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ തീരുമാനങ്ങൾ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളിൽ പ്രസാദ ഊട്ട് കഴിക്കാനായി ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാനൊരുങ്ങി ദേവസ്വം ഭരണസമിതി. ഇതോടെ ഭക്തരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്. ക്ഷേത്രം പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ ആണ് തീരുമാനം. കൂടാതെ പ്രസാദ ഊട്ട് വിളമ്പുന്നവര്‍ തൊപ്പിയും ​ഗ്ലൗസും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം എന്നു മുതലാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ ഷര്‍ട്ട് അഴിച്ചു വേണം പ്രസാദ ഊട്ടിനായി … Continue reading പ്രസാദ ഊട്ടിന് ഭക്തര്‍ക്ക് ഇനി ഷര്‍ട്ട് ധരിക്കാം; ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ തീരുമാനങ്ങൾ