നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ വിദ്യാലയത്തിൽ നിന്നെന്നു കണ്ടെത്തി സിബിഐ

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് സൂചന. നേരത്തേ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽനിന്ന് അറസ്റ്റിലായവർക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും സിബിഐ പരിശോധിക്കുന്നുണ്ട്. ഹസാരിബാഗിലെ വിദ്യാലയത്തിൽനിന്ന് ചോർന്ന ചോദ്യപേപ്പർ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചതെന്നും സ്ഥിരീകരിച്ചു. ബിഹാറിൽനിന്ന് കത്തിയ നിലയിൽ കണ്ടെത്തിയ ചോദ്യപേപ്പറിൽ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലെ പേപ്പറിന്റെ അതേ കോഡ് ഉണ്ടായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. മേയ് 5ന് … Continue reading നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ വിദ്യാലയത്തിൽ നിന്നെന്നു കണ്ടെത്തി സിബിഐ