വൈകി വന്ന വിവേകം; നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും; ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രാലയം

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ പരീക്ഷാ തീയതി ഉടൻ‌ അറിയിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രാത്രി ഏറെ വൈകിയാണ് കേന്ദ്ര സർക്കാർ തീരുമാനം വന്നിരിക്കുന്നത്. (NEET-PG exam 2024, scheduled for tomorrow, postponed by health ministry) വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ … Continue reading വൈകി വന്ന വിവേകം; നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും; ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യമന്ത്രാലയം