തിരുനെൽവേലി: തമിഴ്‌നാട്ടിൽ മലയാളിയായ നീറ്റ് കോച്ചിങ് സെന്ററുടമ വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ക്ലാസ്സിൽ ഉറങ്ങിയെന്നാരോപിച്ചാണ് കുട്ടികളെ അടിക്കുകയും ചെരുപ്പ് എറിയുകയും ചെയ്തത്. ജലാൽ അഹമ്മദ് എന്ന മലയാളിയാണ് കോച്ചിങ് സെന്റർ ഉടമ. സംഭവത്തിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജലാൽ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അഹ്മദ് വടി ഉപയോഗിച്ച് വിദ്യാർഥികളെ അടിക്കുന്നതും വിദ്യാർഥിനികൾക്ക് നേരെ ചെരുപ്പ് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരിലൊരാളും ചില വിദ്യാർഥികളും മേലപ്പാളയം പൊലീസ് സ്റ്റേഷനിൽ … Continue reading ക്ലാസ്സിൽ ഉറങ്ങിയ കുട്ടികളെ ആദ്യം അടിച്ചു, പിന്നെ ചെരുപ്പൂരി എറിഞ്ഞു; മലയാളിയായ നീറ്റ് കോച്ചിങ് സെന്ററുടമക്കെതിരെ കേസ് എടുത്ത് തമിഴ്നാട് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed