വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും: സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതില്‍ വിദ്യാര്‍ത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഏതാനും മാസങ്ങള്‍ക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും സ്റ്റാലിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറുപ്പുനല്‍കി. ആത്മഹത്യാ പ്രവണതകള്‍ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കാരണവശാലും ജീവനെടുക്കാന്‍ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ മാറ്റങ്ങള്‍ വരുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും. അപ്പോള്‍, ‘ഞാന്‍ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജ?ഗദീശ്വരനും അച്ഛന്‍ സെല്‍വശേഖറുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നീറ്റില്‍ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകന്‍ നിരാശയില്‍ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാന്‍ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെല്‍വശേഖര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവന്‍ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.

നീറ്റ് പരീക്ഷക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന പരിഹാസ്യമാണെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യന്‍. കുളം കലക്കി മീന്‍ പിടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും ഗവര്‍ണര്‍ക്കിനിയൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജന്‍ കമ്മിറ്റി നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകള്‍ക്കുള്ള ഭാരിച്ച ചെലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയിരുന്നു.

സാമൂഹിക നിതീ ഉറപ്പാക്കാനായാണ് കമ്മീഷന്റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി പുതിയ ബില്‍ തയ്യാറാക്കിയതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കേന്ദ്ര നിയമത്തില്‍ വരുത്തുന്ന ഭേദഗതിയായതിനാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. എന്‍ഡിഎ സഖ്യകക്ഷികൂടിയായ മുന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ അവതരിപ്പിച്ച സമാനമായ ബില്‍ രാഷ്ട്രപതി തള്ളിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു: വെട്ടിയത് ആൺസുഹൃത്തെന്ന് സൂചന

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ആണ് സൂര്യ എന്ന യുവതിയെ...

Related Articles

Popular Categories

spot_imgspot_img