ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സുവര്‍ണ പ്രതീക്ഷ. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ടില്‍ 88.77 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. സീസണില്‍ ഏറ്റവും മികച്ച ദൂരമാണ് നീരജ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ എറിഞ്ഞിട്ടത്. അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്‌സിനും നീരജ് യോഗ്യതയും ഉറപ്പിച്ചു
അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഗ്രൂപ്പിലായി 27 താരങ്ങളാണ് പങ്കെടുക്കുന്നത്. അതില്‍ നിന്ന് 12 പേര്‍ക്കാണ് ഫൈനലിന് പ്രവേശനമുള്ളത്. 83.00 മീറ്ററാണ് ഫൈനലിനുള്ള യോ?ഗ്യതാ ദൂരം. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് യോഗ്യതാ ദൂരം പിന്നിട്ടു. ഞായറാഴ്ചയാണ് ജാവലിനില്‍ ഫൈനല്‍ നടക്കുക. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് ഫൈനല്‍.