ചരിത്രം തിരുത്തി സബിയയുടെ ജനന സർട്ടിഫിക്കറ്റ്; ഇന്ത്യയിലാദ്യം! സഹദിനും സിയയ്ക്കും ഇനി ‘രക്ഷിതാക്കൾ’ എന്ന പുതിയ മേൽവിലാസം

കോഴിക്കോട്: നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ സഹദിനും സിയ പവലിനും സ്വപ്നസാഫല്യം. മകൾ സബിയയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്ന വേർതിരിവിന് പകരം ‘രക്ഷിതാക്കൾ’ (Parents) എന്ന് രേഖപ്പെടുത്തിയ പുതിയ സർട്ടിഫിക്കറ്റ് ദമ്പതികൾ ഏറ്റുവാങ്ങി. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ പോരാട്ട ചരിത്രത്തിലെ സുവർണ്ണ അധ്യായമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ലിംഗസ്വത്വം സംരക്ഷിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം; കോടതി വിധിയിൽ വിരിഞ്ഞ വിജയം 2023 ഫെബ്രുവരി 8-നാണ് സഹദ് സബിയയ്ക്ക് ജന്മം നൽകിയത്. കുഞ്ഞിന്റെ … Continue reading ചരിത്രം തിരുത്തി സബിയയുടെ ജനന സർട്ടിഫിക്കറ്റ്; ഇന്ത്യയിലാദ്യം! സഹദിനും സിയയ്ക്കും ഇനി ‘രക്ഷിതാക്കൾ’ എന്ന പുതിയ മേൽവിലാസം