ഓണ്‍ലൈന്‍ പേയ്മെൻ്റിൽ തടസം; കസ്റ്റമർ കെയറിൽ വിളിച്ച മലയാളിക്ക് നഷ്ടമായത് പത്ത് ലക്ഷം

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയെയാണ് കരുനാഗപ്പള്ളി പൊലീസ് ജാര്‍ഖണ്ഡിൽ എത്തി അറസ്റ്റ് ചെയ്തത്. 13 ദിവസം നീണ്ട തിരച്ചിലിലൂടെയാണ് പ്രതിയെ കണ്ടെത്തിയതെന്നും മറ്റ് പ്രതികൾക്കായും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനി ബന്ധപ്പെടുകയായിരുന്നു. സൈബർ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ … Continue reading ഓണ്‍ലൈന്‍ പേയ്മെൻ്റിൽ തടസം; കസ്റ്റമർ കെയറിൽ വിളിച്ച മലയാളിക്ക് നഷ്ടമായത് പത്ത് ലക്ഷം