അൺഡോക്കിങ് വിജയം; ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു

ഒൻപതു മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു. സുനിതയെ കൂടാതെ ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നീ നാല് യാത്രികരാണ് ഭൂമിയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യൻ സമയം രാവിലെ 10.30നാണ് അൺഡോക്കിങ് നടപടികൾ തുടങ്ങിയത്. ബഹിരാകാശ നിലയത്തിൽ നിന്നുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിന്റെ ബന്ധം വേർപ്പെടുത്തുന്നതാണ് അൺഡോക്കിങ് എന്നുപറയുന്നത്. ഇത് പൂർത്തിയാക്കിയതോടെ പേടകം ഭൂമിയിലേക്കുളള യാത്ര തിരിച്ചു. പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്നതിന് ഹാച്ചിങ് … Continue reading അൺഡോക്കിങ് വിജയം; ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു