പ്രധാനമന്ത്രിയായതിന് ശേഷം മോദി ആ​ദ്യമായി ആർഎസ്എസ് ആസ്ഥാനത്തേക്ക്

മുംബൈ: പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി നരേന്ദ്രമോദി ഇന്ന് നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി സർസംഘചാലക് മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ചയാകുമെന്ന് ആർഎസ്എസ് വക്താവ് പറഞ്ഞു. ആർഎസ്എസ് സ്ഥാപകൻ ​ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. അതിനു ശേഷം ഭരണഘടനാ ശിൽപി ബിആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും … Continue reading പ്രധാനമന്ത്രിയായതിന് ശേഷം മോദി ആ​ദ്യമായി ആർഎസ്എസ് ആസ്ഥാനത്തേക്ക്