നന്ദിനി പാലിന് ഒറ്റയടിക്ക് കൂട്ടിയത് 4 രൂപ; തൈരിനും കൂടി

ബെം​ഗളുരു: പാൽവില കൂട്ടി കർണാടക സർക്കാർ. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിൻ്റെ വിലയാണ് സിദ്ധരാമയ്യ സർക്കാർ വർധിപ്പിച്ചത്. ലിറ്ററിന് നാലു രൂപയാണ് കൂട്ടിയത്. കർഷക സംഘടനകളുടെയും ഫെഡറേഷന്റെയും ആവശ്യം കണക്കിലെടുത്താണ് വിലവർധനവ് എന്നാണ് കർണാടക സർക്കാരിന്റെ വിശദീകരണം. ഇവിടത്തെ വൈദ്യുതി നിരക്കും സർക്കാർ പരിഷ്കരിച്ചിരുന്നു. പാൽ വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാൽ വില 4 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തൈര് വിലയും കിലോഗ്രാമിന് 4 രൂപ കൂട്ടി. … Continue reading നന്ദിനി പാലിന് ഒറ്റയടിക്ക് കൂട്ടിയത് 4 രൂപ; തൈരിനും കൂടി