മകനെ അതിർത്തിയിൽ ഉപേക്ഷിച്ച് പാക്കിസ്ഥാനി പാസ്റ്ററെ കാണാൻ രാജ്യം വിട്ട യുവതിയെ ഇന്ത്യക്ക് കൈമാറി

മുംബയ്: നിയന്ത്രണരേഖ മറികടന്നതിനെത്തുടർന്ന് പാകിസ്ഥാന്റെ പിടിയിലായ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്‌പൂർ സ്വദേശിയായ സുനിത ജാംഗഡെ (43) ആണ് ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കാർഗിൽ വഴി പാകിസ്ഥാനിലേക്ക് കടന്നത്. സ്വന്തം മകനെ കാർഗിലിലെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചിട്ടായിരുന്നു യുവതിയുടെ സാഹസിക യാത്ര. ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാനാണ് ഇവർ പാകിസ്ഥാനിലേയ്ക്ക് പോയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യൻ അധികൃതർ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞശനിയാഴ്‌ചയാണ് പാക് ഉദ്യോഗസ്ഥർ സുനിതയെ ബിഎസ്‌എഫിന് കൈമാറിയത്. പിന്നീട് ബിഎസ്‌എഫ് ഇവരെ അമൃത്സർ … Continue reading മകനെ അതിർത്തിയിൽ ഉപേക്ഷിച്ച് പാക്കിസ്ഥാനി പാസ്റ്ററെ കാണാൻ രാജ്യം വിട്ട യുവതിയെ ഇന്ത്യക്ക് കൈമാറി