ന​ഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തി; പ്രവാസി മലയാളി അറസ്റ്റിൽ

കൊല്ലം: യുവതിയുടെ ന​ഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് യുവതിയേയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയാണ് പിടിയിലായത്. ​ഗൾഫിലായിരുന്ന റിജോ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റിജോയ്ക്കെതിരെ എഴുകോൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റിജോ വിവാഹത്തിന് മുൻപാണ് യുവതിയെ പരിചയപ്പെട്ടത്, പിന്നീട് യുവതി വിവാഹിതയായി. വിവാഹശേഷവും ഇയാൾ പരാതിക്കാരിയായ യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഇയാൾ യുവതിയുടെ വീട്ടിലെത്തി പലവട്ടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ഇവർ … Continue reading ന​ഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തി; പ്രവാസി മലയാളി അറസ്റ്റിൽ