കൂത്തുപറമ്പ് സ്വദേശിനി ബെംഗളുരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹത; സർജാപുർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്വദേശിനി ബെംഗളുരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്ന മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ. സ്നേഹ രാജൻ(35) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണവിവരം തിങ്കളാഴ്ചയാണ് ഭർത്താവ് ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാപുർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുറേ വർഷങ്ങളായി ബെംഗളൂരൂവിലാണ് സ്നേഹ താമസിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ … Continue reading കൂത്തുപറമ്പ് സ്വദേശിനി ബെംഗളുരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹത; സർജാപുർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി