വാഷിംഗ്ടൺ: മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ കുതിച്ചുയരുകയാണ്. മ്യാൻമറിൽ ഇതുവരെ നൂറ്റിയൻപതിലേറെ പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നൂറുകണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തായ്ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുടങ്ങി. അടിയന്തിര സാഹചര്യങ്ങളിൽ തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി … Continue reading തകർന്ന കെട്ടിടങ്ങൾക്കിടയിൽ നൂറുകണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു; മ്യാൻമർ ഭൂചലനത്തിൽ മരണസംഖ്യ കുതിച്ചുയരുകയാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed