മദ്യപിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ല, പുറത്താക്കും; സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ്

കൊല്ലം: മദ്യപിക്കുന്നവർക്ക് സിപിഎമ്മിൽ ഇനി സ്ഥാനമുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ്. സ്ഥിരം മദ്യപാനികളുണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കുന്നത്. തങ്ങളാരും ഒരുതുള്ളി പോലും കഴിക്കില്ലെന്നും അദ്ദേ​ഹം പറഞ്ഞു. ശക്തിയായി എതിർക്കപ്പെടേണ്ടതാണ് ലഹരി ഉപയോ​ഗമെന്നും അദ്ദേഹം പറയുന്നു, വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് എം വി ​ഗോവിന്ദൻ ലഹരിയോടുള്ള സി പി എം സമീപനം വ്യക്തമാക്കിയത്. മദ്യപിക്കില്ല,​ സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർ‌ശനികമായ ധാരണയിൽ നിന്ന് … Continue reading മദ്യപിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ല, പുറത്താക്കും; സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ്