ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ഇഡി

കോഴിക്കോട്: മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഇരുവരേയും ഇഡി കസ്റ്റഡിയിൽ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ വാദം അംഗീകരിച്ച കോടതി രണ്ടു ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കൂടുതൽ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതേ സമയം രണ്ടു പേരും … Continue reading ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ഇഡി