കസ്റ്റഡിയിൽ വാങ്ങിയവനിത തടവുകാരി രണ്ടു ദിവസം തങ്ങിയത് ഹോട്ടലിൽ; എസ്ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ആഡംബര ഹോട്ടലിൽ താമസിക്കാൻ അനുവാദിച്ച മ്യൂസിയം എസ്ഐക്ക് സസ്പെൻഷൻ. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയെ ഹരിദ്വാരിൽ നിന്നും മ്യൂസിയം പോലീസ് കസ്റ്റഡിയിൽ വാങ്ങിരുന്നു. പ്രതിയെ കൊണ്ടുപോയപ്പോൾ വനിത തടവുകാരിക്ക് ഹോട്ടലിൽ രണ്ട് ദിവസം തങ്ങാൻ അവസരം നൽകുകയായിരുന്നു. വിമാന ടിക്കറ്റിലാണ് എസ്ഐ ഷെഫിൻ ഹരിദ്വാറിൽ നിന്നും തിരികെ യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തിരികെയെത്തിയ ശേഷം എസ്ഐ അനുമതിയില്ലാതെ കുട്ടിക്കാനത്ത് സിനിമാ ഷൂട്ടിംഗിന് പോവുകയും ചെയ്തിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed