പൂജാരിയുടെ ഭാര്യയുടെ കൊലപാതകം; ആതിരയ്ക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് ഭർത്താവ്; കൊച്ചിക്കാരനെ തേടി പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ പട്ടാപകൽ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ആതിരയുടെ ഭർത്താവ് രാജീവാണ് ഭീഷണി ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആതിര പറഞ്ഞിരുന്നുവെന്നാണ് ഭർത്താവ് രാജീവ് പറയുന്നത്. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (30) ഇന്നലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ആതിരയുടെ ഭർത്താവ് രാജീവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ്. ആതിരയ്ക്ക് … Continue reading പൂജാരിയുടെ ഭാര്യയുടെ കൊലപാതകം; ആതിരയ്ക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് ഭർത്താവ്; കൊച്ചിക്കാരനെ തേടി പോലീസ്