സഹപ്രവർത്തകനെ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മലയാളി യുവാവ് പിടിയിൽ
കോയമ്പത്തൂർ: മദ്യലഹരിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ മലയാളി യുവാവിനെ പിടികൂടി പോലീസ്. ആലുവ മുപ്പത്തടം സ്വദേശി ജെ. ഷിയാസിനെയാണ് സുന്ദരാപുരം പോലീസ് കേരളത്തിൽ നിന്ന് പിടികൂടിയത്. ദിണ്ടിക്കൽ സ്വദേശിയായ ആർ. അറുമുഖം ആണ് കൊല്ലപ്പെട്ടത്. മാർച്ച് 25-നായിരുന്നു കേസിനാസ്പദമായ സംഭവം. ചെട്ടിപ്പാളയം റോഡ് നബിനഗറിൽ കെട്ടിട നിർമാണവസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരായ അറുമുഖവും ഷിയാസും ഒരുമുറിയിലായിരുന്നു താമസം. കൊലപാതകം നടന്ന ദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം അറുമുഖൻ ഉറങ്ങാൻ പോയി. എന്നാൽ, ഷിയാസ് ഉയർന്നശബ്ദത്തിൽ പാട്ടുകേട്ടുകൊണ്ടിരുന്നു. ശബ്ദം കുറയ്ക്കാൻ … Continue reading സഹപ്രവർത്തകനെ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മലയാളി യുവാവ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed