വയനാട് ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്: ആദ്യഘട്ട പട്ടികയില്‍ 242 കുടുംബങ്ങള്‍; രണ്ടാംഘട്ട കരട് പട്ടികയും ഉടന്‍

വയനാട് ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട പട്ടികയില്‍ 242 കുടുംബങ്ങള്‍ ഇടംനേടി. ഡിസംബര്‍ 20ന് പുറത്തുവിട്ട ഒന്നാംഘട്ട കരട് ഗുണഭോക്തൃപട്ടികയുടെ അന്തിമപട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. ഉരുള്‍പൊട്ടലില്‍ താമസസ്ഥലം നഷ്ടമായ മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരാണ് ആദ്യഘട്ടത്തിലുള്ളത്. രണ്ടാംഘട്ട കരട് പട്ടികയും പ്രസിദ്ധീകരിച്ച് അവശേഷിക്കുന്ന ഗുണഭോക്താക്കളെയും ഉടൻ നിശ്ചയിക്കും. പരാതികള്‍ സ്വീകരിച്ച് പത്തുദിവസത്തിനുള്ളിലാണ് ആക്ഷേപങ്ങളെല്ലാം പരിഹരിച്ചാണ് രണ്ടാംഘട്ട അന്തിമപട്ടിക പുറത്തിറക്കുക. അടുത്ത മാസം തുടക്കത്തില്‍ കല്‍പ്പറ്റയിലും നെടുമ്പാലയിലുമായി ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടുഘട്ടമായാണ് പട്ടികയെങ്കിലും ടൗണ്‍ഷിപ്പ് … Continue reading വയനാട് ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്: ആദ്യഘട്ട പട്ടികയില്‍ 242 കുടുംബങ്ങള്‍; രണ്ടാംഘട്ട കരട് പട്ടികയും ഉടന്‍