വാഹനമിടിച്ച് ശരീരം തളർന്ന തെരുവ് നായയ്ക്ക് വീൽച്ചെയർ നിർമ്മിച്ച് ഫയർഫോഴ്സ്

ചോറ്റാനിക്കര: വാഹനമിടിച്ച് ശരീരം തളർന്ന തെരുവ് നായയ്ക്ക് മുളന്തുരുത്തി ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കരുതൽ. ആരേയും സഹായിക്കാൻ സന്നദ്ധരായ അവർ നായയ്‌ക്ക് ‘നടക്കാൻ” ഒരു വാഹനം നിർമ്മിച്ചു നൽകുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ശരീരം തളർന്ന നായ മുളന്തുരുത്തി തുപ്പുംപടി ഫയർ സ്റ്റേഷനിലെത്തിയത്. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും എല്ലാം നൽകിയെങ്കിലും നായ അവശതയിലായിരുന്നു. മൃഗസ്നേഹികളെ അറിയിച്ചെങ്കിലും ആരുമെത്തിയില്ല. റോഡിലൂടെ ഇഴഞ്ഞുനീങ്ങാൻ ശ്രമിച്ചതിനാൽ നായയുടെ ശരീരത്തിലെ തൊലിയും നഷ്ടമായി. ഇതുകണ്ട് മനസലിഞ്ഞ ജീവനക്കാരായ കെ.ബി.പ്രശാന്ത്,അഖിൽ കുമാർ,ആർ.രാജേഷ് എന്നിവർ നായയെ നടക്കാൻ സഹായിക്കാനുള്ള … Continue reading വാഹനമിടിച്ച് ശരീരം തളർന്ന തെരുവ് നായയ്ക്ക് വീൽച്ചെയർ നിർമ്മിച്ച് ഫയർഫോഴ്സ്