യാത്രയയപ്പിന് എത്തിയില്ല; അന്വേഷിച്ചെത്തിയവർ കണ്ടത് മൃതദേഹം, മരിച്ചത് എംവിഡി ഉദ്യോഗസ്ഥൻ

കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ഗണേഷ് കുമാർ അടൂർ സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാൽ ഗണേഷ് കുമാർ ചടങ്ങിന് എത്തിയില്ല. ഗണേഷ് കുമാർ വരാത്തതിനെ തുടർന്ന് … Continue reading യാത്രയയപ്പിന് എത്തിയില്ല; അന്വേഷിച്ചെത്തിയവർ കണ്ടത് മൃതദേഹം, മരിച്ചത് എംവിഡി ഉദ്യോഗസ്ഥൻ