പെറ്റമ്മയുടെ ക്രൂരത; കല്യാണിയെ പുഴയിലെറിഞ്ഞു കൊന്നു; സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലീസ്. നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ് മരിച്ച കല്യാണിയുടെ അമ്മ സന്ധ്യ. ഇന്നുതന്നെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. തുടർന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നേരംവെളുക്കുന്നതോടെ യുവതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. അതേസമയം, യുവതിക്ക് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പടെ കണ്ടെത്താനാണ് പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. അതേ സമയം … Continue reading പെറ്റമ്മയുടെ ക്രൂരത; കല്യാണിയെ പുഴയിലെറിഞ്ഞു കൊന്നു; സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും