അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് കേസിൽ ജാമ്യാപേക്ഷ തള്ളിയത്. ശേഷം പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണാകുറ്റം  ചുമത്തിയാണ് നോബിയെ നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് . അതേസമയം ഷൈനി എടുത്തിരുന്ന വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയ പ്രതിസന്ധിയിലാണ് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ. ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സയ്ക്കായാണ് ഷൈനി വായ്പ എടുത്തതെന്ന് ഇവർ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് … Continue reading അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി