ശക്തിപ്രാപിച്ച് കാലവര്‍ഷം

കൊച്ചി: ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇന്നലെ രാവിലത്തെ കണക്ക് അനുസരിച്ച് 24 മണിക്കൂറിനിടെ സംസ്ഥാനത്തു 30.37 സെന്റിമീറ്റര്‍ മഴ പെയ്തു. 4 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മീന്‍പിടിത്തത്തിനു പോകാന്‍ പാടില്ല.

പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0468-2322515, 8078808915, ടോള്‍ഫ്രീ നമ്പര്‍: 1077. അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി കോസ്വേകള്‍ മുങ്ങി. കോട്ടാങ്ങലില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നിരണത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് നിരണം സ്വദേശിയ ഷാജിയുടെ പശു ചത്തു. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം വെച്ചൂരില്‍ വീട് ഇടിഞ്ഞു വീണു, ആര്‍ക്കും പരുക്കില്ല.

കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ് – സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്സി, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കു മാറ്റമില്ല. കാസര്‍കോട് ജില്ലയിലെ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കൽ; അഞ്ചു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുത്ത് അഞ്ചു വർഷത്തിനകം അത് ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക്...

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

Other news

ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കൽ; അഞ്ചു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുത്ത് അഞ്ചു വർഷത്തിനകം അത് ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!