മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം; മോൻസ് ജോസഫ് എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴക്ക്
കടുത്തുരുത്തി: കോട്ടയത്ത് മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി. മോൻസ് ജോസഫ് എംഎൽഎ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് നാട്ടുകാർ പറഞ്ഞു. നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. പിന്നീട്നാട്ടുകാർ കാർ തടഞ്ഞ് … Continue reading മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം; മോൻസ് ജോസഫ് എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed