ബൈക്കിലെത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്നു
തൃശൂർ: വടക്കഞ്ചേരിയ്ക്കടുത്ത് ദേശീയപാതയിൽ പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബൈക്കിലെത്തിയവർ പണം തട്ടിയെടുത്ത് കടന്നു. 48,380 രൂപയടങ്ങിയ ബാഗാണ് കവർന്നതെന്ന് ജീവനക്കാർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മാസ്ക് ധരിച്ച് ബൈക്കിൽ പമ്പിലെത്തിയ രണ്ടു പേർ പെട്രോൾ അടിക്കുന്ന സ്ഥലത്തെത്തി ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് തട്ടിയെടുത്തു പോവുകയായിരുന്നു. വാഹനം കേന്ദ്രീകരിച്ച് വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ആധാറുമായി താമസിച്ചത് 8 വർഷം; അങ്കമാലിയിൽ ബംഗ്ലാദേശികൾ പിടിയിൽ കൊച്ചി: വ്യാജ ആധാറുമായി അനധികൃതമായി … Continue reading ബൈക്കിലെത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed